സിഡ്‌നി: സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് അതിശക്തമായ കാറ്റിനും പേമാരിക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കു കിഴക്കന്‍ തീരത്ത് അതിശക്തമായ ന്യൂനമര്‍ദമാണ് രൂപപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മരങ്ങള്‍ കടപുഴകുന്നതിനും മറ്റു പലതരത്തിലുള്ള നാശനഷ്ടങ്ങള്‍ക്കും ഇതു കാരണമായേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. സൗത്ത് ഓസ്‌ട്രേലിയയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങളും വിക്ടോറിയ പൂര്‍ണമായും ന്യൂ സൗത്ത് വെയില്‍സിന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളുമായിരിക്കും ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കാന്‍ സാധ്യതയെന്നു കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പറയുന്നു. വിക്ടോറിയയിലെ കേപ് ഒട്‌വേ, സൗത്ത് ഓസ്‌ട്രേലിയയിലെ റോബ് എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാകാനും സാധ്യത
സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ -ഇന്ന് കൊടുങ്കാറ്റിനും പേമാരിക്കും സാധ്യത

