സിഡ്നി: ആമസോണ്‍ വെബ് സര്‍വീസസിലെ തകരാര്‍ പരിഹരിച്ചത് പതിനഞ്ചു മണിക്കൂറിലേറെ സമയമെടുത്ത്. തിങ്കളാഴ്ച ഓസ്ട്രേലിയന്‍ സമയം വൈകുന്നേരം അഞ്ചരയോടെയാണ് എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മൂന്നു മണിക്കൂര്‍ കഴിഞ്ഞതോടെ ലോകമൊട്ടാകെയുള്ള ഏകദേശം പാതിയോളം ഇന്റര്‍നെറ്റ് സേവനങ്ങളെയും ഇത് ബാധിക്കുമെന്ന അവസ്ഥയാകുകയും ചെയ്തു. അവസാനം ഇന്നലെ രാവിലെ പത്തു കഴിഞ്ഞപ്പോഴാണ് പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ആമസോണിനായത്.
ആമസോണ്‍ വെബ് സര്‍വീസസിന്റെ ഡെനാമോ ഡാറ്റബേസ് (ഡൈനാമോ ഡിബി) സംബന്ധമായ പ്രശ്നമാണ് അവിടെ നിന്നു വളര്‍ന്നു വളരെ ഗുരുതരമായ അവസ്ഥയിലെത്തിയതെന്ന വിവരം ഇപ്പോള്‍ പുറത്തുവരുന്നു. ആമസോണുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിധ കമ്പനികളുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരിക്കുന്നത് ഡൈനാമോ ഡിബിയിലാണ്. അമേരിക്കയിലെ നോര്‍്ത്ത് വിര്‍ജീനിയയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന സെര്‍വറുകളുടെ ഡൊമെയ്ന്‍ നെയിം സര്‍വിസിനെ (ഡിഎന്‍എസ്) ബാധിച്ച പ്രശ്നമായിരുന്നു ഡൈനാമോ ഡിബിയിലേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഹബ്ബുകളിലൊന്നാണ് ആമസോണിനു നോര്‍ത്ത് വിര്‍ജീനിയയില്‍ ഉള്ളത്. ലളിതമായ ഭാഷയില്‍ ഡിഎന്സാണ് ആമസോണിനും അതില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികള്‍ക്കും ഇടയിലുള്ള പാലം. ഇതിലുണ്ടായ പ്രശ്നം എല്ലാ കമ്പനികളെയും ഒരുപോലെ ബാധിക്കുകയായിരുന്നു.
ലോകത്തെമ്പാടുമുള്ള വെബ് വിലാസങ്ങളെ യന്ത്രത്തിനു വായിച്ചെടുക്കാന്‍ സാധിക്കുന്ന ഐപി വിലാസങ്ങളായി പരിവര്ത്തനപ്പെടുത്തുന്നതി ഡിഎന്എസാണ്. ഇതിനു പ്രശ്നം സംഭവിക്കുക എന്നാല്‍ സെര്‍വറിന് ഒരു വെബ് വിലാസത്തെയും വായിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുക എന്നാണര്‍ഥം. അതാണ് തിങ്കളാഴ്ച വൈകുന്നേരം സംഭവിച്ചത്.

