മരണവാര്‍ത്ത സ്വയം സൃഷ്ടിച്ച് ഒളിവില്‍ പോയ ബലാല്‍സംഗ വീരന് മരണം വരെ തടവ്

യൂട്ടാ: ബലാത്സംഗ കേസില്‍ നിന്നു രക്ഷപെടാനായി വ്യാജ മരണ വാര്‍ത്ത സൃഷ്ടിച്ച് സ്‌കോട്‌ലന്‍ഡില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ യുവാവ് പതിനേഴു വര്‍ഷത്തിനു ശേഷം ജയിലിലേക്ക്. നിക്കോളാസ് റോസി പെണ്‍വേട്ടക്കാരനാണ് വിദേശത്ത് അറസ്റ്റിലാകുകയും അമേരിക്കയില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നത്. രണ്ടു ബലാല്‍സംഗ കേസുകളാണ് ഈ മുപ്പത്തെട്ടുകാരന്റെ പേരിലുള്ളത്.

ഇതില്‍ ഒന്നാമത്തെ കേസില്‍ വിചാരണ പൂര്‍ത്തിയായതോടെ അഞ്ചു വര്‍ഷം മുതല്‍ ജീവിതാന്ത്യം വരെയുള്ള തടവിനു ശിക്ഷ ലഭിച്ചിട്ടുണ്ട്. യൂട്ടായില്‍ ശിക്ഷ വിധിക്കുന്ന രീതിയുടെ പ്രത്യേകത കൊണ്ടാണ് ശിക്ഷാകാലം വ്യത്യാസപ്പെടുന്നത്. അതനുസരിച്ച് ഇയാള്‍ അഞ്ചുവര്‍ഷം നിര്‍ബന്ധമായും ജയിലില്‍ കഴിയണം. അതിനു ശേഷം പരോല്‍ ബോര്‍ഡാണ് തുടര്‍ന്നുള്ള ശിക്ഷയുടെ കാലം നിശ്ചയിക്കുന്നത്. ബോര്‍ഡിന് ഇയാളുടെ പെരുമാനറ്റം തൃപ്തികരമല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടി വരും.

രണ്ടാമത്തെ ബലാല്‍സംഗ കേസില്‍ അടുത്ത മാസം വിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. രണ്ടു ബലാല്‍സംഗങ്ങളും ഇയാള്‍ നടത്തിയത് 2008ലാണ്. നിക്കോളാസ് റോസി എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും ഇയാളുടെ ശരിയായ പേര് നിക്കോളാസ് അലാവെര്‍ഡിയാന്‍ എന്നാണ്. 2018ല്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ബലാല്‍സംഗം ചെയ്തത് ഇയാളെന്നു തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ 20202 ഫെബ്രുവരി 29ന് സ്വന്തം മരണവാര്‍ത്ത് ഓണ്‍ലൈനില്‍ അവതരിപ്പിച്ചതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ പിറ്റേവര്‍ഷം കോവിഡ് ബാധിതനായപ്പോള്‍ ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇന്റര്‍ പോള്‍ ഇയാളുടെ പേരില്‍ തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നതിനാല്‍ ചികിത്സയ്ക്കിടെ പിടിവീണു. പിന്നീട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇയാളെ തിരികെ അമേരിക്കയില്‍ എത്തിക്കുകയും ചെയ്തു. അന്ന് ആരംഭിച്ച വിചാരണയാണ് ഇപ്പോള്‍ വിധിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *