സിഡ്‌നി: സിഡ്‌നിയില്‍ അടുത്തയിടെ നടന്ന ഹിന്ദു യൂത്ത് കോണ്‍ഫറന്‍സ് തങ്ങളുടെ ജീവിതങ്ങളില്‍ വരുത്തിയ മാറ്റങ്ങളെ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിച്ച് യുവജനങ്ങള്‍. മുപ്പതു വയസില്‍ താഴ്ന്ന നൂറിലധികം യുവാക്കളും യുവതികളുമായിരുന്നു കോണ്‍ഫറന്‍സില്‍ സജീവമായി പങ്കെടുത്തത്. ഇക്കൂടെ വിദ്യാര്‍ഥികളും പ്രഫഷണലുകളും സന്നദ്ധ പ്രവര്‍ത്തകരുമുണ്ടായിരുന്നു. പ്രവാസ ഭൂമിയില്‍ ധര്‍മത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചായിരുന്നു കോണ്‍ഫറന്‍സിലെ ചര്‍ച്ചകളും പഠന പരിപാടികളും.
ഹിന്ദു വ്യക്തിത്വം എന്ന വിഷയത്തിലായിരുന്നു മുഖ്യ പ്രഭാഷണം.
ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ, എച്ച്എസ്എസ് ഓസ്‌ട്രേലിയ, യുവ സിഡ്‌നി, വിഎച്ച്പി ഓസ്‌ട്രേലിയ, ഹിന്ദു യൂത്ത് ഓസ്‌ട്രേലിയ, .യുഎന്‍എസ്ഡബ്ല്യൂ സിഡ്‌നി, ചിന്മയ മിഷന്‍ യൂത്ത്, സിഡ്‌നി സംസ്‌കൃത സ്‌കൂള്‍, കര്‍മ കിച്ചന്‍ തുടങ്ങി ഒരു ഡസനിലധികം സംഘടകളിലെ പ്രവര്‍ത്തകരായിരുന്നു പരിപാടിയില്‍ എത്തിയിരുന്നത്. പൂര്‍ണ ഓസ്‌ട്രേലിയനായായി ജീവിക്കുമ്പോള്‍ തന്നെ അഭിമാനബോധമുള്ള ഹിന്ദു കൂടിയാകുന്നതെങ്ങനെയെന്നതില്‍ പ്രായോഗിക പരിശീലനവും സംഘടിപ്പിക്കപ്പെട്ടു. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം സനാതന ധര്‍മത്തില്‍ ഊന്നിയുള്ള ജീവിതം എന്ന വിഷയത്തിലും സംവാദങ്ങള്‍ കോണ്‍ഫറന്‍സില്‍ നടന്നു.

