ഒളിമ്പിക്‌സില്‍ തുഴഞ്ഞു നേടിയ നേട്ടം ബോസ്റ്റണിലും നേടാന്‍ ബ്ലാക്ക് സ്വാന്‍സ് തുഴയെടുത്തിറങ്ങുന്നു

പെര്‍ത്ത്: ഒളിമ്പിക്‌സില്‍ തുഴച്ചിലില്‍ മെഡല്‍ കൊയ്ത ഓസ്‌ട്രേലിയന്‍ സംഘം പുതിയ ചരിത്രമെഴുതാന്‍ അമേരിക്കയിലെ ബോസ്റ്റണിലേക്ക് യാത്രയായി. ഒളിമ്പിക്‌സിലെ മികവ് പറഞ്ഞു കൊണ്ടു നടക്കുന്നതിനു പകരം നേരമ്പോക്കിനും പഠിച്ച പണി മറക്കാതിരിക്കാനുമൊക്കെയായി സ്വാന്‍ നദിയില്‍ വള്ളവുമായിറങ്ങിയ ഇവര്‍ സ്വന്തം കൂട്ടായ്മയ്‌ക്കൊരു പേരും കൊടുത്തു, ബ്ലാക്ക് സ്വാന്‍സ്. പാതി തമാശയ്ക്കും പാതി കാര്യത്തിലും നിത്യേന തുടര്‍ന്നു പോന്ന തുഴച്ചിലാണ് ഇവരെ ബോസ്റ്റണിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ തുഴച്ചില്‍ മത്സരമായ ദി ഹെഡ് ഓഫ് ദി ചാള്‍സ് റിഗാറ്റ എന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിനാണിവര്‍ യാത്രയാകുന്നത്. ഇന്നാണ് മത്സരം അവിടെ മത്സരം അരങ്ങേറുന്നത്.

ഈ മത്സരത്തിനായി കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത പരിശീലനത്തിലായിരുന്നു ഇവരെല്ലാം. ഒമ്പതു പേരാണ് ഇവരുടെ സംഘത്തിലുള്ളത്. എല്ലാവര്‍ക്കും ഇപ്പോള്‍ നാല്‍പതിനു മുകളില്‍ പ്രായമായിക്കഴിഞ്ഞു. എത്രയായാലും തുഴച്ചിലുകാര്‍ ഒരിക്കലും പഠിച്ച പണി മറക്കില്ലല്ലോ, മടുക്കില്ലല്ലോ. അതുതന്നെയാണ് ഇവരുടെ കാര്യത്തിലും ശരി. ടീമിന്റെ നേതാവായ സ്റ്റുവര്‍ട്ട് റിസൈഡ് ഏഥന്‍സ് ഒളിമ്പിക്‌സിലെ ബ്രോണ്‍സ് മെഡല്‍ ജേതാവാണ്. റോണ്‍ സ്‌നൂക്ക് അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ബ്രോണ്‍സ് മെഡല്‍ കരസ്ഥമാക്കി. മറ്റു രണ്ട് അംഗങ്ങളായ റോബ് സ്‌കോട്ടും ഗ്ലെന്‍ ലോഫ്റ്റസും ഏഥന്‍സ് ഒളിമ്പിക്‌സിലാണ് മെഡല്‍ നേടിയത്.

ബോസ്റ്റണിലെ മത്സരം പ്രശസ്തമായ ചാള്‍സ് നദിയിലൂടെ അഞ്ചു കിലോമീറ്ററാണ്. േേബാസ്റ്റണിനെ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു വേര്‍തിരിക്കുന്ന നദിയാണിത്. അവിടുത്തെ തുഴച്ചില്‍ സാഹചര്യങ്ങള്‍ മുഴുവന്‍ മനസിലാക്കിയ ശേഷമായിരുന്നു ബ്ലാക്ക് സ്വാന്‍സിന്റെ പരിശീലനം.