ആക്ടീവ് തീയറ്റര്‍ ഗ്രൂപ്പിന്റെ പുതിയ നാടകം ചെറുതിന്റെ തേവര് 31ന് അരങ്ങിലെത്തുന്നു

മെല്‍ബണ്‍: മെല്‍ബണ്‍ ആക്ടീവ് തീയറ്റര്‍ ഗ്രൂപ്പിന്റെ പുതിയ നാടകം ചെറുതിന്റെ തേവര് അരങ്ങിലെത്തുന്നു. ഈ മാസം 31ന് യാന്‍ യാന്‍ തീയറ്ററിലാണ് നാടകത്തിന്റെ അരങ്ങേറ്റം.വൈകുന്നേരം ആറരയ്ക്ക് ആരംഭിക്കുന്ന നാടകം രാത്രി എട്ടരയ്ക്ക് അവസാനിക്കും. പ്രശസ്ത നാടകകൃത്ത് സാംകുട്ടി പട്ടംകേരിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വൈകാരിക നിമിഷങ്ങളും സംസ്‌കാരവും കലാമേന്മയും ഒത്തുചേരുന്ന ഈ നാടകം അതുല്യമായ ദൃശ്യാനുഭവമാണ് പ്രദാനം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0412407456.
Email: acive mebnourne@hotmail.com

Leave a Reply

Your email address will not be published. Required fields are marked *