യൂറോപ്യന്‍ സോണില്‍ കാലു കുത്താന്‍ ഇനി എന്‍ട്രി എക്‌സിറ്റ് സിസ്റ്റം എന്ന പുതിയ രീതി വരു്ന്നു

സിഡ്‌നി: യൂറോപ്യന്‍ യൂണിയനു പുറത്തു വസിക്കുന്നവര്‍ ഏതെങ്കിലൂം യൂറോപ്യന്‍ രാജ്യത്തേക്കു പ്രവേശിക്കണമെങ്കില്‍ ഇന്നു മുതല്‍ പുതിയ നിബന്ധനകള്‍ കഴിഞ്ഞ ഞായറാഴ്ച നിലവില്‍ വന്നു. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനു പുറത്ത് ഏതു രാജ്യത്തില്‍ നിന്നുള്ളവരാണെങ്കിലും ഷെങ്കന്‍ സോണ്‍ എന്നറിയപ്പെടുന്ന യൂറോപ്യന്‍ സോണിലെ 29 രാജ്യങ്ങളില്‍ ഏതിലേക്കെങ്കിലും പ്രവേശിക്കണമെങ്കില്‍ ഡിജിറ്റല്‍ ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി പുതിയ രജിസ്‌ട്രേഷന്‍ എടുക്കണം.

ഇത് എങ്ങനെയാണ് ഓസ്‌ട്രേലിയക്കാരെ ബാധിക്കുക എന്നു നോക്കാം. നിലവില്‍ 29 രാജ്യങ്ങളാണ് ഷെങ്കന്‍ സോണിലുള്ളത്. ഇവിയില്‍ മിക്കവയും യൂറോപ്യന്‍ യൂണിയനില്‍ വരുന്നതുമാണ്. ഏതെങ്കിലും ഷെ്ങ്കന്‍ രാജ്യത്തുള്ളവര്‍ക്ക് മറ്റു ഷെങ്കന്‍ രാജ്യത്തേക്ക് സ്വതന്ത്രമായി സഞ്ചരിക്കാം. ഓരോ രാജ്യത്തിനും പ്രത്യേകം വീസയോ ബോര്‍ഡര്‍ കണ്‍ട്രോളില്‍ കാത്തുനില്‍പോ ആവശ്യമായി വരില്ല. ഐസലാന്‍ഡ്, ലീച്ചന്‍സ്‌റ്റെയിന്‍,. നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവയാണ് യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഷെങ്കന്‍ രാജ്യങ്ങള്‍. 2020ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു സ്വമേധയാ പുറത്തു പോയതിനാല്‍ യുകെ ഷെങ്കന്‍ രാജ്യമല്ല.

ഷെങ്കന്‍ രാജ്യങ്ങള്‍ക്കായി പുതിയതായി എന്‍ട്രി എക്‌സിറ്റ് സിസ്റ്റം (ഇഇഎസ്) എന്ന നടപടിക്രമം പുതിയതായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇതനുസരിച്ച് 90 ദിവസം വരെയുള്ള താമസത്തിനായി ഏതെങ്കിലും ഷെങ്കന്‍ രാജ്യത്തേക്കു പ്രവേശിക്കുന്ന നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ പ്രത്യേക ആഭ്യന്തര സംവിധാനത്തില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി ഇനിമുതല്‍ ഉണ്ടാകില്ല. അതിനു പകരമാണ് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഇത്തരം രജിസ്‌ട്രേഷനുള്ളവര്‍ക്ക് യാത്ര അനായാസമായിരിക്കും. അവരുടെ എന്‍ട്രിയും എക്‌സിറ്റും (പ്രവേശനവും പുറത്തേക്കു പോക്കും) ഡിജിറ്റലായി രേഖപ്പെടുത്തുകയായിരിക്കും ഈ രജിസ്‌ട്രേഷന്‍ മുഖേന ചെയ്യുന്നത്. ബയോമെട്രിക് പരിശോധനകളിലൂടെയാണ് ഈ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. അതിനാല്‍ അനധികൃതമായ പ്രവേശനം പൂര്‍ണമായി തടയുന്നതിനു സാധിക്കും.

ഈ രജിസ്‌ടേഷന്‍ ലഭിക്കുന്നതിന് ഓരോ യാത്രക്കാരനും സ്വന്തം പാസ്‌പോര്‍ട്ടിലെ വിവരങ്ങളും വിരല്‍ അടയാളവും ഓരോ എയര്‍പോര്‍ട്ടിലും കൊടുക്കേണ്ടതുണ്ട്. അതിനൊപ്പം ഫോട്ടോയെടുക്കാന്‍ ഇരുന്നു കൊടുക്കുകയും വേണം. എതെങ്കിലും ഒരു ഷെങ്കന്‍ രാജ്യത്ത് ഈ നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ പി്്ന്നീട് മറ്റേതൊരു ഷെങ്കന്‍ രാജ്യത്തും ഇതു തന്നെയായിരിക്കും ഉപയോഗിക്കുക. അതിനാല്‍ ഒരു തവണത്തെ രജ്‌സ്‌ട്രേഷന്‍ മാത്രമാണ് ആവശ്യമായി വരിക. ഇതിനുള്ള സമയനഷ്ടം പരമാവധി ഒഴിവാക്കാന്‍ മിക്ക എയര്‍പോര്‍ട്ടുകളിലും സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു യാത്രക്കാരന്‍ ചെന്നിറങ്ങുന്ന രാജ്യം ഇതിനായി മൊബൈല്‍ ആപ്പ് അനുവദിച്ചിട്ടുണ്ടെങ്കില്‍ ആപ്പ് മുഖേനയും ഈ
നടപടി പൂര്‍ത്തിയാക്കുന്നതിനു സാധിക്കും.

അടുത്ത വര്‍ഷം ഏപ്രില്‍ 10 വരെ ഈ സംവിധാനത്തിനൊപ്പം സമാന്തരമായി പാസ്‌പോര്‍ട്ട് സ്റ്റാമ്പു ചെയ്യുന്ന നിലവിലെ രീതി കൂടി തുടരുന്നതായിരിക്കും. അതുവരെ രണ്ടില്‍ ഏതെങ്കിലുമൊരു മാര്‍ഗം ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഏപ്രില്‍ പത്ത് കഴിഞ്ഞാല്‍ ഇഇസി സംവിധാനം കര്‍ശനമായിരിക്കും.