നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് ഡൗണായി, ഇടപാടുകാര്‍ കുടുങ്ങി, ആപ്പ് മാത്രം ഓകേ

സിഡ്‌നി: ഇന്നലെ ഉച്ചവരെ നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് ഓഫ്‌ലൈനായിപ്പോയത് ആയിരക്കണക്കിന് കസ്റ്റമര്‍മാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. രാവിലെ പത്തിനു ശേഷം ആരംഭിച്ച പ്രശ്‌നം പരിഹരിച്ചത് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു. ആ സമയത്ത് നെറ്റ് ബാങ്കിങ് പോലെയുള്ള ഇടപാടുകള്‍ക്കായി സമീപിച്ച എല്ലാവര്‍ക്കും കിട്ടിയ മറുപടി ഇന്റര്‍നെറ്റ് ബാങ്കിങ് താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാണ് എന്നായിരുന്നു.

ബാങ്കിന്റെ വെബ്‌സൈറ്റ്, ഡസ്‌ക്ടോപ്പ് കംപ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ മുഖേന ബാങ്കില്‍ നിന്ന് ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചവരാണ് വലഞ്ഞു പോയതില്‍ ഏറെയും., അതേസമയം ബാങ്കിന്റെ ആപ്പ് സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ബാങ്കിന്റെ ഇന്റര്‍നെറ്റ് വിഭാഗം പ്രവര്‍ത്തനക്ഷമമല്ല എന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതൈന്ന് ഔട്ടേജ് ഡൗണ്‍ ഡിറ്റക്ടര്‍ കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നുമുതല്‍ ഇതു തന്നെയായിരുന്നു അവസ്ഥ.