പ്രധാനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഉള്‍പ്പെടെ സ്വകാര്യ നമ്പരുകള്‍ ലീക്കായി

സിഡ്‌നി: പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ ഓസ്‌ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയെല്ലാം സ്വകാര്യ ടെലിഫോണ്‍ നമ്പരുകള്‍ അമേരിക്കയിലെ ഒരു വെബസൈറ്റില്‍ ആര്‍ക്കും കയറി രേഖപ്പെടുത്താവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലക്ഷക്കണക്കിനു പ്രശസ്തരുടെ ഫോണ്‍ നമ്പരുകള്‍ തങ്ങളുടെ സൈറ്റില്‍ ലഭിക്കുമെന്നാണ് ഈ വെബ്‌സൈറ്റിന്റെ ഉടമകള്‍ പരസ്യത്തില്‍ അവകാശപ്പെടുന്നതു തന്നെ.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് സൂസന്‍ ലേയ്ക്ക് സ്വകാര്യന നമ്പരിലേക്ക് ഒരു കോള്‍ വന്നപ്പോഴാണ് ഇങ്ങനെ അമേരിക്കയില്‍ ആര്‍ക്കും ലഭ്യമായ രീതിയില്‍ തന്റെ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി ഇവര്‍ അറിയുന്നത്. അതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നമ്പരുകള്‍ ഡിലീറ്റ് ചെയ്യിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്. ഇത്തരത്തില്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് എറ്റേ മീഡിയ എന്ന സ്ഥാപനമാണ്. ഇതിന്റെ സഹസ്ഥാപക അന്റോണിയറ്റ് ലത്തൗഫ് തന്റെ നമ്പരും ഈ ലിസ്റ്റിലുണ്ടെന്നു മനസിലാക്കുമ്പോളാണ്.