ജോഹര്‍ ബഹ്റു (മലേഷ്യ): ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ടീം ക്യാപ്റ്റന്മാരുടെ ഹസ്തദാനമോ മത്സര ശേഷം താരങ്ങളുടെ കൈകൊടുക്കലോ ഉണ്ടായിരുന്നില്ല. ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.
എന്നാല്‍ മലേഷ്യ വേദിയാകുന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ-പാക്കിസ്ഥാന് മത്സരങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമായി നടക്കുന്നു. മത്സരത്തിനു ശേഷം ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തിനു ശേഷം പരസ്പരം കൈയില്‍ തട്ടി ഹൈഫൈ കൊടുത്താണ് താരങ്ങള്‍ കളിയിലേക്കിറങ്ങിയത്. രാഷ്ട്രീയ സംഭവവികാസങ്ങളെയും പ്രകോപനങ്ങളെയും കുറിച്ച് ചിന്തിക്കാതെ കളിയില്‍ ശ്രദ്ധിക്കാന്‍ നേരത്തെ ഇരു രാജ്യങ്ങളുടെയും ഹോക്കി ബോര്‍ഡുകള്‍ കളിക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

