സിഡ്മല്‍ സുവര്‍ണ ജൂബിലി, നവംബര്‍ മാസം മൊവംബറുമായി കൈകോര്‍ത്ത് പ്രവര്‍ത്തനത്തിന്

മഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന സിഡ്മല്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകവ്യാപക പ്രസ്ഥാനമായ മൊവംബറുമായി കൈകോര്‍ക്കുന്നു. പുരുഷന്‍മാരുടെ ആരോഗ്യപ്രശ്‌നങ്ങളിലും മാനസിക പ്രശ്‌നങ്ങളിലും പിന്തുണയേകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ മാസം മാറ്റിവയ്ക്കും. ലോകത്തൊട്ടാകെ ഓരോ മിനിറ്റിലും ഓരോ പുരുഷന്‍മാര്‍ വീതം ആത്മഹത്യയില്‍ അഭയം തേടുന്നതായി കണക്കാക്കിയിരിക്കുന്നു. ഇതിലും എത്രയോ അധികം പുരുഷന്‍മാര്‍ നിശബ്ദമായി സഹിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. പുരുഷന്‍മാരില്‍ മാത്രം കാണപ്പെടുന്ന പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ എന്നിവയും ഏറെ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കു വഴി വയ്ക്കുന്നു. ഇതിലേക്കെല്ലാം സമൂഹ ശ്രദ്ധ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളില്‍ നവംബര്‍ മാസം മുഴുവന്‍ സിഡ്മല്‍ അംഗങ്ങള്‍ ഏര്‍പ്പെടുന്നതിനാണ് തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. അവനീഷ് പണിക്കര്‍: 0409786837 execom@sydmal.com.au