പാക്കിസ്ഥാനില്‍ ഗാസയ്ക്കായി തെരുവുയുദ്ധം, ഏറെ മരണം, സംഘര്‍ഷം തുടരുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നടപ്പാക്കിയ സമാധാന പദ്ധതിക്കെതിരേയും ഇസ്രയേലിനെതിരേയും പ്രതിഷേധമായി ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലേക്ക് ലോങ് മാര്‍ച്ച് നടത്തിയ തെഹ്രീകെ ലബ്ബൈക് പാകിസ്ഥാന്‍ പാര്‍ട്ടി (ടിഎല്‍പി) നടത്തിയ ലോങ് മാര്‍ച്ചില്‍ അക്രമവും പോലീസ് വെടിവയ്പും. ഒരു പോലീസുകാരനും നിരവധി സമരക്കാരും കൊല്ലപ്പെട്ടതായി പറയുന്നു. പ്രതിഷേധ യാത്രയില്‍ പങ്കെടുത്തിരുന്ന എത്രപേരാണ് മരിച്ചതെന്ന് കൃത്യമായ കണക്കുകള്‍ പുറത്തു വന്നിട്ടില്ല. എങ്കിലും പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതായാണ് ടിഎല്‍പി നേതൃത്വം പറയുന്നത്. സമരക്കാര്‍ പോലീസിനു നേരെയും തിരിച്ചും വെടിവയ്ക്കുകയായിരുന്നെന്നു പറയുന്നു. ലോങ് മാര്‍ച്ച് തടയാന്‍ പോലീസ് റോഡിനു കുറുകെ കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചിരുന്നു. ഇവ എടുത്തു മാറ്റാന്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടയുകയായിരുന്നു. അതേ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വെള്ളിയാഴ്ച കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.