നികുതി റീഫണ്ടും ഇ പാന്‍കാര്‍ഡ് ഡൗണ്‍ലോഡുമായി ആദായനികുതി വ്യാജന്‍മാര്‍

നികുതി റീഫണ്ട് ചെയ്യുമെന്ന് അവകാശപ്പെട്ടു വരുന്ന വ്യാജ ഇമെയിലുകളെയും ഇ പാന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു ലിങ്കുകളുമായി വരുന്ന മെയിലുകളെയും കുറിച്ച് ജാഗ്രത പാലിക്കാന്‍ ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമമായ എക്‌സിലാണ് ഈ മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. പിന്‍ നമ്പരുകള്‍ പാസ്വേഡുകള്‍, ബാങ്കി വിവരങ്ങള്‍ എന്നിവ ആവശ്യപ്പെട്ടു വരുന്ന മെയിലുകളും അറിയിപ്പുകളും വ്യാജമാണ്. ആദായ നികുതി വകുപ്പ് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ഇമെയില്‍ വഴി ആവശ്യപ്പെടാറില്ല. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ വ്യാജന്‍മാര്‍ നടത്തുന്ന ഫിഷിങ് ശ്രമങ്ങളുടെ ഭാഗമാണ് ഇവയെല്ലാം. സംശയാസ്പദമായി ലഭിക്കുന്ന ഇത്തരം മെയിലുകള്‍ തുറക്കാനോ അവയ്ക്ക് മറുപടി അയയ്ക്കാനോ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.