ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുചരിത്രമെഴുതാന്‍ പതിനാലുകാരനായ വൈഭവ് സൂര്യവംശി. രഞ്ജി ട്രോഫിക്കുള്ള ബീഹാര്‍ ടീമിന്റെ ഉപനായക സ്ഥാനത്തേക്ക് വൈഭവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ രഞ്ജി ട്രോഫിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ്ക്യാപ്റ്റനായി വൈഭവ് മാറും. പതിമൂന്നാം വയസില്‍ ഐപിഎലില്‍ സെഞ്ചുറി നേടിയ ചരിത്രമാണ് ഈ കുഞ്ഞന്‍ താരത്തിനുള്ളത്. ഇതൊക്കെയാണെങ്കിലും സിംബാബ്വേയിലും നമീബിയയിലുമായി അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കുന്ന അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ രഞ്ജി സീസണ് മുഴുവന്‍ ബീഹാറിന് വൈഭവിനെ കിട്ടാനിടയില്ല.
പതിനാലാം വയസില്‍ വൈഭവ് ബീഹാറിന്റെ രഞ്ജി വൈസ്ക്യാപ്റ്റന്‍, ചരിത്രത്തില്‍ ആദ്യം

