പാര്‍ലമെന്റിനു തീയിടുമെന്ന ലിഡിയ തോര്‍പ്പിന്റെ പ്രഖ്യാപനത്തില്‍ അന്വേഷണം

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു തീയിടുമെന്ന സെനറ്റര്‍ ലിഡിയ തോര്‍പ്പിന്റെ വിവാദ പ്രസംഗത്തിനെതിരേ അന്വേഷണത്തിന് ഫെഡറല്‍ പോലീസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന പാലസ്തീന്‍ അനുകൂല റാലിക്കിടെയാായിരുന്നു തോര്‍പ്പിന്റെ വിവാദ പ്രസംഗം. ഇതു കഴിഞ്ഞയുടന്‍ തന്നെ വിക്ടോറിയയില്‍ ഫെഡറല്‍ പോലീസിന്റെ നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അന്വേഷണം ആരംഭിച്ചതാണ്. താന്‍ നടത്തിയത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും വാക്കുകളുടെ അര്‍ഥത്തില്‍ അതിനെ എടുക്കരുതെന്നുമാണ് ലിഡിയ തോര്‍പ്പിന്റെ നിലപാട്.
ഓരോ ദിവസവും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഓരോ ദിവസവും ഞങ്ങള്‍ പൊരുതിക്കൊണ്ടേയിരിക്കും. ഇക്കാര്യം വ്യക്തമാക്കുന്നതിനായി പാര്‍ലമെന്റ്് മന്ദിരത്തിനു തീയിടേണ്ടി വന്നാല്‍ പോലും. ഞാന്‍ അവിടെ പോയിരിക്കുന്നത് സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനല്ല എന്നായിരുന്നു ഞായറാഴ്ചയിലെ പാലസ്തീന്‍ റാലിയില്‍ ലിഡിയ തോര്‍പ്പ് പ്രഖ്യാപിച്ചത്.