കൊച്ചി: ഓപ്പറേഷന്‍ നുഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസില്‍ അപേക്ഷ നല്‍കി. അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റി അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും. ഇതേ ആവശ്യം ഉന്നയിച്ച് കേരള ഹൈക്കോടതിയിലാണ് ആദ്യം ദുല്‍ഖര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കോടതിയിലല്ല, വാഹനം പിടിച്ചെടുത്ത കസ്റ്റംസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി മടക്കിയിരുന്നു. ദുല്‍ഖര്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം അതു പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോടും ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു കസ്റ്റംസിനു നല്‍കിയ നിര്‍ദേശം. ഇതേ തുടര്‍ന്നാണ് ദുല്‍ഖര്‍ കസ്റ്റംസിനെ സമീപിച്ചിരിക്കുന്നത്. വാഹനം വിട്ടു നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം താരത്തെ രേഖാമൂലം അറിയിക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ ദുല്‍ഖര്‍ കസ്റ്റംസില്‍, അപേക്ഷ കോടതി പറഞ്ഞതനുസരിച്ച്

