കണ്ണൂര്‍: കേരളത്തിലെ സിപിഎമ്മിനെ പിടിച്ചുലച്ച നിരവധി വിവാദങ്ങള്‍ക്കു ശേഷം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ യഥാര്‍ഥ ആത്മകഥ പ്രകാശത്തിനു തയാറായി. ഇതാണെന്റെ ജീവിതം എന്നു പേരിട്ടിരിക്കുന്ന ആത്മകഥ അടുത്ത മാസം മൂന്നാം തീയതി പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പുസ്തകം പ്രസാധനത്തിനു തയാറാക്കിയിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കട്ടന്‍ ചായയും പരിപ്പുവടയും എന്ന പേരില്‍ ഇ പി യുടെ ആത്മകഥ പുറത്തിറക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നത് സിപിഎമ്മിന് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രമുഖ പ്രസാധകരെ ഏല്പിച്ചിരുന്നതിന്റെ ഏതാനും പേജുകളാണ് അന്നു ലീക്കായി പുറത്തു വന്നത്. ആത്മകഥ ഇത്ര വലിയ വിവാദമായി മാറിയതോടെ പ്രസാധകരെ തന്നെ മാറിയാണ് ഇപ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണെന്നു പറയുന്നു, പ്രസിദ്ധീകരണത്തിനു മുമ്പുതന്നെ കൈയെഴുത്തു പ്രതി പാര്‍ട്ടി പരിശോധിച്ച് അംഗീകാരം നല്കിയ ശേഷമാണിപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.
പുസ്തകം മാറി, പ്രസാധകന് മാറി, പുതിയ ആത്മകഥയുമായി ഇ പി വരുന്നു, പ്രകാശനം നവം. 3-ന്

