ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ദേര ഇസ്മായില്‍ ഖാന് ജില്ലയിലെ റാട്ട കുലാച്ചിയില് പോലീസ് പരിശീലന കേന്ദ്രത്തിനു നേരേ വെള്ളിയാഴ്ച രാത്രി തീവ്രവാദികളുടെ ആക്രമണം. കുറഞ്ഞത് ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. പോലീസും അര്‍ധ സൈനിക വിഭാഗവും ചേര്‍ന്നു നടത്തിയ തിരിച്ചടിയില്‍ ആറു തീവ്രവാദികളും കൊല്ലപ്പെട്ടു. ആറു മണിക്കൂറോളം ആക്രമണവും പ്രത്യാക്രമണവുമായി വെടിവയ്പ് നീണ്ടു നിന്നു. സ്ഫോടകവസ്തുക്കള്‍ നിറച്ചൊരു ട്രക്ക് പരിശീലന കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം തുടങ്ങിയത്. ആദ്യ സ്ഫോടനത്തില്‍ തന്നെ ഭീതി സൃഷ്ടിച്ച ശേഷമായിരുന്നു വെടിവയ്പ് ആരംഭിച്ചത്. തീവ്രവാദികള്‍ പരിശീലനകേന്ദ്രത്തിലേക്ക് ഇരച്ചുകയറിയാണ് വെടിവച്ചത്. ആദ്യത്തെ പരിഭ്രാന്തിക്കു ശേഷം പോലീസും തിരികെ വെടിവച്ചു. നിരോധിത സംഘടനയായ തെഹ്രീകെ ഇ താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്തെങ്കിലും പിന്നീട് കൈയൊഴിഞ്ഞു.
പാക് പോലീസ് പരിശീലന കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം, 13 മരണം

