ബെഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) യുകെയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ പുതിയ അയ്യായിരം തൊഴിലസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ലണ്ടനില്‍ എഐ എക്‌സ്പീരിയന്‍സ് സോണും ഡിസൈന്‍ സ്റ്റുഡിയോയും ആരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസമാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ആദ്യ ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിച്ചത്. ഇതേ രീതിയിലുള്ള രണ്ടാമത്തെ ഡിസൈന്‍ സ്റ്റുഡിയോ ആണ് ലണ്ടനില്‍ സ്ഥാപിക്കുക. യുകെയില്‍ അമ്പതു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ടിസിഎസിന് ആ രാജ്യവുമായി വളരെ നല്ല അടുപ്പമാണുള്ളത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 3.3 ബില്യണ്‍ പൗണ്ടാണ് (ഏകദേശം 38000 കോടി രൂപ)യുകെയുടെ സാമ്പത്തിക വ്യവസ്ഥയിലേക്ക് ടിസിഎസ് കൂട്ടിച്ചേര്‍ത്തതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഇതേ സാമ്പത്തിക വര്‍ഷത്തില്‍ 780 മില്യണ്‍ പൗണ്ട് (ഏകദേശം 9000 കോടി രൂപ നികുതിയിനത്തിലും ടിസിഎസ് നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു.
ടിസിഎസിനു കണ്ണ് യുകെയില്‍, ഡിസൈന്‍ സ്റ്റുഡിയോയും എഐ സോണും വരുന്നു

