ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച് അഭിപ്രായമറിയിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോടും തിരഞ്ഞെടുപ്പുകമ്മീഷനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ സെക്ഷന്‍ 62 (5) പ്രകാരം തടവുകാര്‍ക്ക് വോട്ടവകാശം നിഷേധിച്ചത് ഏകപക്ഷീയമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ജയിലില്‍ കഴിയുകയോ നിയമപരമായി പോലീസ് കസ്റ്റഡിയിലെടുക്കുകയോ ചെയ്തവര്‍ക്കാണു ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടവകാശം ഇല്ലാതാകുന്നത്.
വിചാരണത്തടവുകാര്‍ക്ക് വോട്ട്, സര്‍ക്കാരിന്റെയും കമ്മീഷന്റെയും നിലപാടു തേടി കോടതി

