ഗാസ സിറ്റി: ഒരു പടവും മൂന്നു വാചകവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതു മാത്രമേ സ്വീഡനിലെ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബേയ്ക്ക് ഓര്‍മയുള്ളൂ, മിനിറ്റുകള്‍ക്കുള്ളില്‍ ഇവരുടെ സോഷ്യല്‍ മീഡിയ വാളിന്റെ കാലാവസ്ഥ കാറ്റും കോളും നിറഞ്ഞതായി. ഗ്രേറ്റ കൈയോടെ എയറിലാകുകയും ചെയ്തു. ഇസ്രയേലിന്റെ തടവറകളില്‍ പാലസ്തീന്‍ തടവുപുള്ളികളോടു ക്രൂരത കാണിക്കുന്നതായി ആരോപിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്ന് ഹമാസിന്റെ തുരങ്കങ്ങളിലൊന്നില്‍ തടവില്‍ കഴിയുന്ന ഇസ്രേലി യുവാവിന്റേതു തന്നെയായിരുന്നു. ഹമാസ് തന്നെ പുറത്തു വിട്ട വീഡിയോയിലൂടെ ലോകം മുഴുവന്‍ കണ്ട എവ്യാതര്‍ ഡേവിഡ് എന്ന മെലിഞ്ഞുണങ്ങിയ യുവാവിന്റെ ചിത്രമാണ് ഗ്രേറ്റയുടെ നോട്ടപ്പിശകു മൂലം പലസ്തീന്‍ തടവുകാരന്റെ ചി്തമായി മാറിയത്.
ഈ ച്ിത്രത്തിനൊപ്പം പതിവു ശൈലിയില്‍ ഗ്രേറ്റ ഇങ്ങനെയെഴുതി. പാലസ്തീന്‍ തടവുകാരുടെ ദുരിതം ക്രൂരതയുടെയും മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന്റെയും യാഥാര്‍ഥ്യമാണ്. മനുഷ്യത്വത്തിനു പകരം പക്ഷപാതം കാണിക്കാനാവില്ല. നീതിക്ക് അതിരുകളുണ്ടാവരുത്.
ഹമാസ് തന്നെ പുറത്തു വിട്ട വീഡിയോയില്‍ ഏവ്യാതര്‍ മണ്‍വെട്ടി പോലെയുള്ള ഒരു ഉപകരണം കൊണ്ടു കുഴിയെടുക്കുന്നതാണുള്ളത്. മരിക്കുമ്പോള്‍ തന്നെ അടക്കുന്നതിനുളള കുഴിയാണ് താന്‍ എടുത്തുകൊണ്ടിരിക്കുന്നതെന്ന് ഏവ്യാതര്‍ പറയുന്നുമുണ്ട്. അതില്‍ നിന്നൊരു രംഗമാണ് സ്‌ക്രീന്‍ ഷോട്ടിലൂടെ ച്ിത്രമാക്കി മാറ്റിയിരിക്കുന്നത്.
അയ്യേ, അതു ഹമാസിന്റെ തടവുപുള്ളി. ഒരു പടത്തില്‍ ഗ്രേറ്റയുടെ തിരക്കഥ പൊളിഞ്ഞു

