ഇന്ത്യയാണ് അഫ്ഗാന്റെ സുഹൃത്ത്, പാക്കിസ്ഥാന് താക്കീതുമായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ ഇപ്പോള്‍ ഒരു ഭീകര സംഘടനയും പ്രവര്‍ത്തിക്കുന്നില്ലെന്നും കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് അത്തരക്കാരെയെല്ലാം തുടച്ചു നീക്കാന്‍ കഴിഞ്ഞുവെന്നും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. അതിര്‍ത്തി മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അവയ്ക്കു പിന്നില്‍ പാക്കിസ്ഥാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ വിദേശകാര്യ മന്ത്രി.
തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നടപടി തെറ്റാണ്. ഇങ്ങനെയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. അഫ്ഗാനിസ്ഥാനില്‍ ആര്‍ക്കെങ്കിലും ആക്രമണം നടത്തുണമെന്നു തോന്നുന്നുവെങ്കില്‍ അവര്‍ അമേരിക്കയോടും സോവിയറ്റ് യൂണിയനോടം നാറ്റോ സഖ്യത്തോടും ചോദിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇന്ത്യയുമായി വളരെ നല്ല ബന്ധമാണ് അഫ്ഗാനിസ്ഥാനുള്ളത്. അഫ്ഗാന്‍ ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായാണ് കാണുന്നത്. മുത്തഖി പറഞ്ഞു.