തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കേ കേരളത്തിന്റെ ടീമിന്റെ തലപ്പത്ത് അഴിച്ചുപണി. കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ കേരളത്തെ ഫൈനല്‍ വരെയെത്തിച്ച ക്യാപ്റ്റന്‍ സച്ചിന് ബേബിയെ മാറ്റി പകരം മുഹമ്മദ് അസ്ഹറുദ്ദീനെ ക്യാപ്റ്റനായി നിശ്ചയിച്ചു. സച്ചിനും ടീമില്‍ അംഗമാണ്. ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുന്ന സഞ്ജു സാംസനും കേരളത്തിന്റെ സ്ക്വാഡിലുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായതിനാല്‍ സഞ്ജുവിന് എത്ര കളികളില്‍ ഇറങ്ങാന്‍ സാധിക്കുമെന്നതില്‍ സംശയമുണ്ട്. നിലവില്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റനാണ് അസ്ഹറുദീന്. ഒക്ടോബര്‍ 15ന് മഹാരാഷ്ട്രയോടാണ് കേരളത്തിന്റെ ആദ്യത്തെ കളി.
ടീമിന്റെ ഭാവി കണക്കിലെടുത്തുള്ള തീരുമാനമാണ് പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് പറയുന്നത്. കേരളത്തിന്റെ ടീം: മുഹമ്മദ് അസ്ഹറുദീന് (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍) സഞ്ജു സാംസന്, രോഹന് എസ് കുന്നുമ്മല്‍, വത്സന് ഗോവിന്ദ്, സച്ചിന് ബേബി, സല്മാന് നിസാര്‍, അങ്കിത് ശര്‍മ, നിഥീഷ് എം ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്, ഷോണ്‍ റോജന്‍, അഭിഷേക് പി നായര്‍.
രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ തലമാറ്റം, നയിക്കാന്‍ മുഹമ്മദ് അസ്ഹറുദീന്

