ഫിലിപ്പൈന്‍സില്‍ അതിശക്ത ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി

മനില: ഫിലിപ്പീന്‍സിനെ പിടിച്ചുകുലുക്കി വന്‍ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സൂനാമിയുണ്ടാകുമെന്നു ഭയന്നെങ്കിലും ആ സാഹചര്യം ഒഴിവായി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിന്‍ഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനു ചേര്‍ന്ന് പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. തുടര്‍ചലനങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.