സിഡ്നി: നവോദയ സിഡ്നിയുടെ പുതിയ പ്രസിഡന്റായി ദിവ്യ പ്രജീവിനെയും സെക്രട്ടറിയായി രഹനേഷ് ഹരിദാസിനെയും ട്രഷററായി ദീപക് അണ്ണലത്തിനെയും തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 27-ന് വെന്റ്റ്വര്ത്ത്വില് റെഗ് ബേണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ യോഗമാണ് ഇവരെ തിരഞ്ഞെടുത്തത്. അംഗങ്ങള്‍, പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിയിലേക്ക് ദിശ നിര്‍ണ്ണയിക്കുകയും ചെയ്തു.
നവോദയ ഡിഡ്നി പ്രസിഡന്റ് കിരണ്‍ ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറിയും ട്രഷററും അവരുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ടും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും അംഗീകരിച്ചു. നവോദയ ഓസ്ട്രേലിയയെ പ്രതിനിധികരിച്ചു സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ അജു ജോണ്‍, നിഭാഷ് , രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികള്‍
- പ്രസിഡന്റ്: ദിവ്യ പ്രജീവ്
- വൈസ് പ്രസിഡന്റ്: രഞ്ജിത് രഘുരാജന്‍
- സെക്രട്ടറി: രഹനേഷ് ഹരിദാസ്
- ജോയിന്റ് സെക്രട്ടറി: സുജിത് കൃഷ്ണന്
- ട്രഷറര്‍: ദീപക് അണ്ണലത്ത്
കമ്മിറ്റി അംഗങ്ങള്‍:
അനന്ദ് ആന്റണി, ക്രിസ് ആന്റണി, അനിത ഗിരീഷ്, ജുമൈല അദില്‍, അഭില്‍ വിജയന്, രാഗേഷ് അക്കിരത്ത്, ജോബിന് ജോയ്, ഷിജു പുരുഷോത്തമന്, റീന രവീന്ദ്രന്, ബിന്റോ മംഗലശ്ശേരി
വിവിധ മേഖലകളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ താഴെപ്പറയുന്ന ഉപകമ്മിറ്റികള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു: - കല
- സാഹിത്യം
- നാടകം
- കായികം
- വിദ്യാര്‍ത്ഥികള്‍
- നഴ്സുമാര്‍
- കുടുംബം
ഉപകമ്മിറ്റികളുടെ കോര്‍ഡിനേറ്റര്‍മാരെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

