സ്റ്റോക്ഹോം: ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ഹംഗറിയില്‍ നിന്നുള്ള എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോര്‍ക്കായിക്ക്. കാഫ്ക മുതല്‍ തോമസ് ബേണ്‍ഹാര്‍ഡ് വരെയുള്ള ക്ലാസിക് എഴുത്തുകാരുടെ രചനാധാരയിലാണ് ക്രാസ്നഹോര്ക്കായിയും വരുന്നത്. അസംബന്ധ സങ്കല്പങ്ങള് മുതല്‍ ബീഭല്‍സത വരെയെന്തും വഴങ്ങുന്ന തൂലികയാണ് ഇദ്ദേഹത്തിന്റേതെന്ന് വിലയിരുത്തപ്പെടുന്നു. 1954ല്‍ റുമാനിയയോടു ചേര്‍ന്നു വരുന്ന ഹംഗേറിയന്‍ ചെറുനഗരമായ ഗുയിലയിലാണ് ഇദ്ദേഹത്തിന്റെ ജനനം. ഇതേ പശ്ചാത്തലത്തില്‍ തന്നെ എഴുതിയ സാറ്റന്ടാംഗോ എന്ന നോവലാണഅ ക്രാസ്നഹോര്നാക്കായിയുടെ മാസ്റ്റര്‍പീസ് രചനയായി കരുതപ്പെടുന്നത്. ഹെര്‍ഷ്റ്റ് 07769 എന്ന നോവല്‍ രാജ്യത്തെ സാമൂഹ്യമായ അസ്വസ്ഥതകളുടെ നേരെയാണ് കണ്ണാടി പിടിക്കുന്നത്.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹംഗറിയില്‍ നിന്നുള്ള ലാസ്ലോ ക്രാസ്നഹോര്നായിക്ക്

