ന്യൂഡല്‍ഹി: മരുന്നുകളിലെ എല്ലാ ചേരുകളുടെയും എല്ലാ ബാച്ചിലെയും ഉപയോഗം പരിശോധനയ്ക്കു വിധേയമാക്കണമെന്ന നിയമങ്ങള്‍ രാജ്യത്തെ രാജ്യത്തെ പല മരുന്നു നിര്‍മാണ കമ്പനികളും പാലിക്കുന്നില്ലെന്നു കേന്ദ്രത്തിന്റെ കണ്ടെത്തല്‍. കഫ് സിറപ്പ് കഴിച്ച് രണ്ടു ഡസനോളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ഏതാനും മരുന്നു നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഡ്രഗ്‌സ് നിയമങ്ങള്‍ ചില കമ്പനികള്‍ പാലിക്കുന്നില്ലെന്ന കാര്യം കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതു സംബന്ധിച്ച് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്കു കത്തയച്ചിരിക്കുകയാണിപ്പോള്‍. കേന്ദ്ര ഏജന്‍സി വളരെ ഗുരുതരമായ പിഴവുകളാണ് പല സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഓരോ മരുന്ന് ബാച്ചുകളുടെ നിര്‍മാണഘട്ടത്തിലും വിപണന ഘട്ടത്തിലും ഒരുതരത്തിലുള്ള പരിശോധനയും നടക്കാത്ത സ്ഥലങ്ങളും ധാരാളമാണെന്ന് കണ്ടെത്തിയിരിക്കുന്നു. മുമ്പു നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതായി പരാതി ഉയര്‍ന്ന സ്ഥലങ്ങളിലാണ് ഇത്തവണ കേന്ദ്ര ഏജന്‍സി പരിശോധന നടത്തിയതെന്നറിയുന്നു.
ചോദിക്കാനും നോക്കാനും ആരുമില്ലാതെ മരുന്നു നിര്‍മാണം, കേന്ദ്രം ഇടപെടുന്നു

