തിരുവനന്തപുരം: പത്മരാജന്‍ സംവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് പടങ്ങളിലൊന്നായ തൂവാനത്തുമ്പികള്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ നിര്‍മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി നിര്യാതനായി. എണ്‍പത്തൊന്നു വയസായിരുന്നു. നിര്‍മാതാവുന്നതിനു മുമ്പ് സിനിമയുടെ വിതരണക്കാരനായും സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. മൂന്നു ദശകങ്ങള്‍ മലയാള സിനിമമേഖലയിലായിരുന്നു പ്രവര്‍ത്തനം. കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളികാര്‍പ്പിന്റെ പുത്രനായി 1944ല്‍ ജനിച്ചു. മലയാള സിനിമയുടെ ആസ്ഥാനം മദ്രാസ് ആയിരുന്ന കാലത്തായിരുന്ന സജീവ സിനിമ ജീവിതം. ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അഞ്ചു നോവലുകളും ഒരു കഥാ സമാഹാരവും മൂന്ന് ഓര്‍മപ്പുസ്തകങ്ങളും ഒരു ശാസ്ത്ര ഗന്ഥവും രചിച്ചിട്ടുണ്ട്. അവസാന കാലത്ത് തിരുവനന്തപുരത്ത് വാസ്തുകലാപീഠം എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തുവിദഗ്ധനുമായി സേവനമനുഷ്ഠിച്ചിരുന്നു.
തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് പി സ്റ്റാന്‍ലി അന്തരിച്ചു

