റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ഈ മാസം 26ന് പ്രവര്‍ത്തനം തുടങ്ങും. ഇക്കൊല്ലം തന്നെ പുതിയ വിമാന കമ്പനി പ്രവര്‍ത്തനം തുടങ്ങുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഉദ്ഘാടന പറക്കല്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കാകും. ജമീല എന്നു പേരിട്ടിരിക്കുന്ന ബോയിങ് 787-9 വിമാനം ഇതിനായി തയാറായിക്കഴിഞ്ഞു. ബോയിങ്ങില്‍ നിന്ന് പുതിയ വിമാനങ്ങളുടെ ലഭ്യതയും കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തന കാര്യക്ഷമത ബോയിങ്ങിനെ ബോധ്യപ്പെടുത്താനായിരിക്കും ലണ്ടന്‍ വിമാനസര്‍വീസ് ഉപയോഗിക്കുക. എല്ലാ ദിവസവും ലണ്ടന്‍ സര്‍വീസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ലണ്ടന്‍ കഴിഞ്ഞാല്‍ അടുത്തതായി സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത് ദുബായിലേക്കാണ്. പുതിയ വിമാനത്തിന്റെ പ്രഖ്യാപനത്തിനൊപ്പം സഫീര്‍ എന്നു പേരിട്ടിരിക്കുന്ന ലോയല്‍റ്റി പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിക്ക് പുതിയ വിമാന കമ്പനി-റിയാദ് എയര്‍, കന്നി പറക്കല്‍ ലണ്ടനിലേക്ക് ഈ മാസം 26ന്

