ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് വെറും ഒരു ദിര്‍ഹം (24 രൂപ) അധികമായി നല്കിയാല് പത്തു കിലോ ലഗേജ് അധികമായി കൊണ്ടുവരാന്‍ അനുവദിക്കുന്ന പദ്ധതിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഈ മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുകയും നവംബര്‍ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് ഈ സ്കീമിന്റെ പ്രയോജനം ലഭിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ബഹ്റിന്, ഖത്തര്‍ തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ സ്കീം ബാധകമാണ്. അവധിക്കാലത്ത് ഇന്ത്യയിലേക്കു പോകുന്ന പ്രവാസികളെ ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, ദമാം, ദോഹ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
വെറും 24 രൂപയ്ക്ക് പത്തു കിലോ അധികലഗേജ് അനുവദിച്ച് എയര്‍ഇന്ത്യ എക്സ്പ്രസ്

