ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌ന്റെ മാസ് എന്‍ട്രിയുടെ ഭാഗമായി കരൂരില്‍ നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതി നടപടിക്കെതിരേ തമിഴ് വെട്രി കഴകം (ടിവികെ) സുപ്രീം കോടതിയില്‍. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ സെക്രട്ടറി ആധവ് അര്‍ജുനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നു ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച മറ്റു ഹര്‍ജികളോടൊപ്പം മാത്രമേ ഇതും പരിഗണിക്കാനാവൂ എന്നാണ് സുപ്രീംകോടതിയുടെ നിലപാട്.
അതേസമയം ഹൈക്കോടതി നിയോഗിച്ച ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം റാലിയിലെ ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. രണ്ട് വനിതാ എസ്പിമാരുള്‍പ്പെടെ പന്ത്രണ്ടു പോലീസുകാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതിനു പുറമെ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനപ്രകാരം സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും നടക്കുകയാണ്.
പ്രത്യേക അന്വേഷണം വേണ്ടെന്ന് വിജയ്‌ന്റെ പാര്‍ട്ടി സുപ്രീം കോടതിയില്‍

