ദീപാവലിക്കു പൊതു അവധി പ്രഖ്യാപിച്ച് കാലിഫോര്‍ണിയ, അവധി ഇക്കൊല്ലം മുതല്‍

കാലിഫോര്‍ണിയ: പെന്‍സില്‍വാനിയയ്ക്കും കണക്ടിക്കട്ടിനും പിന്നാലെ ദീപാവലി കാലിഫോര്‍ണിയയിലും പൊതു അവധി. അമേരിക്കയില്‍ ദീപാവലിക്കു പൊതു അവധി കൊടുക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കാലിഫോര്‍ണിയ. ഇതു സംബന്ധിച്ച ഉത്തരവില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഒപ്പുവച്ചു. ഇന്ത്യന്‍ വംശജനായ കാലിഫോര്‍ണിയ നിയമസഭാംഗം ആഷ് കല്‍റയാണ് ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്. ഇതോടെ ഇക്കൊല്ലം മുതല്‍ കാലിഫോര്‍ണിയയിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ദീപാവലി ദിനം അവധിയായിരിക്കും. ദക്ഷിണേന്ത്യയില്‍ നിന്ന് പത്തുലക്ഷത്തിലധികം ആള്‍ക്കാരാണ് ഈ സംസ്ഥാനത്തുള്ളത്. ഇതൊരു അവധി ദിനം മാത്രമല്ല, ദീപാവലി പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണെന്ന് ആഷ് കല്‍റ പ്രതികരിച്ചു.