മധ്യപ്രദേശിലെ കുളത്തില്‍ ഉപേക്ഷിച്ച നിലയില്‍ അഞ്ഞൂറോളം വോട്ടര്‍ ഐഡികള്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജാവറിലെ ഒരു ഗ്രാമീണ കുളത്തില്‍ നിന്ന് നൂറുകണക്കിന് ഒറിജിനല്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തു. കുളത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവ കണ്ടെത്തിയത്. അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുളത്തില്‍ ഒരു പ്ലാസ്റ്റിക് സഞ്ചിക്കുള്ളിലായിരുന്നു ഐഡികാര്‍ഡുകളുണ്ടായിരുന്നത്. അവര്‍ അതു പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് യഥാര്‍ഥ ഐഡി കാര്‍ഡുകള്‍ തന്നെയാണെന്നു മനസിലാകുന്നത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനു മുമ്പു തന്നെ ഇവ ആരോ കുളത്തില്‍ ഉപേക്ഷിച്ചതാകാമെന്ന് ഗ്രാമീണര്‍ കരുതുന്നു. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരിയുടെ തെളിവാണ് ഇങ്ങനെ ലഭിച്ച കാര്‍ഡുകളെന്ന് കോണ്‍ഗ്രസ് പറയുന്നു.