വനിതാ ലോകകപ്പ്, ദക്ഷിണാഫ്രിക്കയ്ക്ക് ജയം, ന്യൂസീലാന്‍ഡിനു രണ്ടാം തോല്‍വി

ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ന്യൂസീലാന്‍ഡ് ആറു വിക്കറ്റിനു തോറ്റു. മുന്‍ ചാമ്പ്യന്‍മാരായ ന്യൂസീലാന്‍ഡിന്റെ രണ്ടാം തോല്‍വിയാണിത്. അതേ സമയം ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടു തോറ്റ ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചുവരവാണിത്. 40.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ മിന്നുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂൃസീലാന്‍ഡ് 47.5 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 98 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ ആണ് ന്യൂസീലാന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍.