ലിസ് ജയ്‌മോന്‍ ജേക്കബ് വഞ്ചിപ്പുരയ്ക്കലിനു മിസ് സൗത്ത് ഇന്ത്യ 2025 കിരീടം

കോട്ടയം: മുന്‍ മിസ് കേരള ലിസ് ജയ്‌മോന്‍ ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍ മിസ് സൗത്ത് ഇന്ത്യ 2025 കിരീടം കരസ്ഥമാക്കി. കോട്ടയം കൈപ്പുഴ സ്വദേശിയായ ലിസ് 2022ല്‍ മിസ് കേരളയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശനിയാഴ്ച ബെംഗളൂരുവിലായിരുന്നു മിസ് സൗത്ത് ഇന്ത്യ മത്സരം. സാറി റൗണ്ട്, സ്വിം സ്യൂട്ട് റൗണ്ട്, ഓപ്പണിങ് സ്റ്റേറ്റ്‌മെന്റ് എന്നിങ്ങനെ എഴു റൗണ്ടുകളിലായിരുന്നു മത്സരം. ഇനി മിസ് ഇന്ത്യ മത്സരമാണ് ലിസിന്റെ മുന്നിലുള്ളത്. പ്ലാന്ററായ ജയ്‌മേന്‍ ജേക്കബിന്റെയും ഇന്റീരിയല്‍ ഡിസൈനറായ സിമിയുടെയും മകളാണ്.
കോട്ടയം ബിസിഎം കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയതിനു ശേഷം സതര്‍ലാന്‍ഡില്‍ അസോസിയേറ്റായി കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് രാജഗിരി കോളജില്‍ നിന്നു എംഎസ്ഡബ്ല്യൂവും പാസായി.