വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്‍്റ് ഡൊണാള്‍ഡ് ട്രംപ് നല്കിയ അന്ത്യശാസനത്തിന്റെ സമയം തീരുന്നതിനു മുമ്പായി സമാധാന നിര്‍ദേശങ്ങളില്‍ തങ്ങളുടെ പ്രതികരണം ഹമാസ് നേതൃത്വം ഇടനിലക്കാരായ രാജ്യങ്ങളെ അറിയിച്ചു. ഇതനുസരിച്ച് മുഴുവന്‍ ഇസ്രേലി ബന്ദികളെയും ഹമാസ് വിട്ടയയ്ക്കും. ഗാസയുടെ ഭരണം കൈയൊഴിയുകയും ചെയ്യും. എന്നാല്‍ ഏതാനും കാര്യങ്ങളില്‍ തുടര്‍ ചര്‍ച്ച ആവശ്യമാണെന്നും ഹമാസ് അറിയിച്ചിട്ടുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുവേ എല്ലാ കാര്യങ്ങളോടും അനുകൂലമായ പ്രതികരണമാണ് ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
ഗാസയുടെ ഭരണം ട്രംപ് നിര്‍ദേശിക്കുന്ന രീതിക്കല്ലാതെ സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഒരു പലസ്തീന് സമിതിക്ക് കൈമാറാമെന്നാണ് ഹമാസിന്റെ നിര്‍ദേശം. ഇത് പലസ്തീന് സമവായത്തോടെയും അറബ്, ഇസ്ലാമിക് പിന്തുണയോടെയും ആയിരിക്കണം. ഹമാസിന്റെ പക്കല്‍ 48 ബന്ദികളാണ് നിലവിലുള്ളത്. അവരില്‍ ജീവനോടെ ശേഷിക്കുന്നത് ഇരുപതു പേര് മാത്രമാണ്. ഇവരെ ജീവനോടെയും ശേഷിക്കുന്നവരുടെ മൃതദേഹവും കൈമാറാമെന്നാണ് ഹമാസിന്റെ പക്ഷം. ഇന്നലെ വൈകുന്നേരം ആറിനു മുമ്പായി ട്രംപിന്റെ സമാധാന പദ്ധതിയോടുള്ള അനുകൂല പ്രതികരണം അറിയിക്കണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. അതിനു തയാറായില്ലെങ്കില്‍ ഹമാസിനു പിന്നീടു ലഭിക്കുക നരകമാണെന്ന ഭീഷണിയാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്.
ട്രംപ് ഫോര്‍മുലയോട് ഹമാസിന്റെ പ്രതികരണം പുറത്ത്, ബന്ദികളെ വിട്ടു നല്‍കാമെന്ന്

