തിരുവനന്തപുരം: അതിശക്തമായ സംഘപരിവാര്‍ വിരുദ്ധ സമീപനം സ്വീകരിക്കുന്ന കന്നഡ സംവിധായകനും നടനുമായ പ്രകാശ് രാജിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയുടെ ചെയര്‍മാനായി നിശ്ചയിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്, സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ്, നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ഗായിക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍. 128 സിനി്മകളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിക്കുന്നത്. ഇവയുടെ സ്‌ക്രീനിങ് ഇന്നാരംഭിക്കം.
രണ്ട് സബ്കമ്മിറ്റികളാണ് അവാര്‍ഡ് നിര്‍ണയത്തിനായുള്ളത്. 128 സിനിമകളില്‍ പകുതിയെണ്ണം ഒരു സബ്കമ്മിറ്റിയും ശേഷിക്കുന് പകുതിയെണ്ണം രണ്ടാമത്തെ സബ്കമ്മിറ്റിയും കാണും. ഇവര്‍ തിരഞ്ഞെടുക്കുന്ന സിനിമകളാകും അന്തിമജൂറിക്കു മുന്നിലേക്കു വരിക. അതില്‍ നിന്നായിരിക്കും വിവിധ അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുക.
പ്രകാശ് രാജ് സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറിയെ നയിക്കും, സ്‌ക്രീനിങ് ഇന്നു മുതല്‍

