ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യക്കാരിക്ക് സുഖപ്രസവം. അഹമ്മദാബാദില്‍ നിന്ന് അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്ക യാത്ര ചെയ്യുകയായിരുന്ന ഗുജറാത്തി സ്ത്രീക്കാണ് പുറപ്പെട്ട രാജ്യത്തും എത്തിച്ചേരേണ്ട രാജ്യത്തുമല്ലാതെ വഴിയിലൊരു രാജ്യത്തു വച്ച് കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നത്. പെണ്‍കുഞ്ഞാണ് ജനിച്ചത്. വിമാനത്താവള അധികൃതര്‍ വിവരമറിഞ്ഞയുടന്‍ വേണ്ട എല്ലാ വൈദ്യപരിചരണങ്ങളും നല്‍കിയെന്നു മാത്രമല്ല, അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്തു. ഒടുവില്‍ അമ്മയെയും കുഞ്ഞിനെയും എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്ുതു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഖത്തറിലെ ഗുജറാത്തി സമാജവും പുനര്‍ജനി എന്ന സന്നദ്ധ സംഘടനയുമാണ് അമ്മയെയും കുഞ്ഞിനെയും തിരിച്ചയയ്ക്കുന്നതിന് എംബസിയോടു സഹകരിച്ചത്.
ദോഹ എയര്‍പോര്‍ട്ടില്‍ പെണ്‍കുഞ്ഞിനു സേഫ് അറൈവല്‍, ഇരുവര്‍ക്കും ഡിപ്പാര്‍ച്ചര്‍

