കിഡ്‌നി അടിച്ചു പോകുന്ന ചുമമരുന്ന് കോള്‍ഡ്രിഫിന് കേരളത്തിലും നിരോധനം

കൊച്ചി: വിവാദ ചുമമരുന്ന് കോള്‍ഡ്രിഫ് കേരളത്തിലും നിരോധിച്ചു. ഈ കഫ്‌സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചില്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന രാസഘടകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഈ മാറ്റം. ഈ മരുന്ന് സംസ്ഥാനത്തെ മരുന്നു കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വിതരണം ചെയ്യുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഈ ബാച്ചില്‍ പെട്ട മരുന്നുകള്‍ എത്തിയിട്ടേയില്ലന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കാണുന്നത്. ഈ മരുന്ന് കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലുമായി പതിനൊന്നു കുട്ടികളാണ് മരണമടഞ്ഞത്. ഇപ്പോഴും നിരവധി പേര്‍ ചികിത്സയിലുമാണ്.