എല്ലാ ഫീച്ചറുകളും സൗജന്യമായ സേവിങ്‌സ് അക്കൗണ്ടുകള്‍ അനുവദിക്കണമെന്ന് ആര്‍ബിഐ

മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്‍ നിര്‍ദേശം. എല്ലാ ബാങ്കുകള്‍ക്കുമായി നല്‍കിയ കരട് സര്‍ക്കുലറിലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്. മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍ (ബിഎസ്ബിഡി) ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകള്‍ പരസ്യപ്പെടുത്തുകയും വേണം. മറ്റു സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു ബിഎസ്ബിഡി അക്കൗണ്ടിലേക്ക് മാറാനുള്ള സൗകര്യവും ബാങ്കുകള്‍ ലഭ്യമാക്കണം. ഇത്തരം അക്കൗണ്ടുകള്‍ക്ക് പരിധിയില്ലാത്ത നിക്ഷേപം, സൗജന്യ എടിഎം കാര്‍ഡുകള്‍, 25 ലീഫുകളുള്ള ചെക്ക് ബുക്കുകള്‍, സൗജന്യ പാസ്ബുക്ക്, സൗജന്യമായി പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവ ലഭ്യമാക്കണം. ഒരു വ്യക്തിക്ക് ഒരു ബിഎസ്ബിഡി അക്കൗണ്ടിനു മാത്രമായിരിക്കും അര്‍ഹതയെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സാധാരണ എസ്ബി അക്കൗണ്ടുകള്‍ ഏതുബാങ്കിലും എത്രവേണമെങ്കിലും ആരംഭിക്കുകയും ചെയ്യാമെന്നും കോടതി അറിയിച്ചു.