ഇസ്ലാമാബാദ്: ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ഉത്സവമായ ബിഗ്ബാഷ് ലീഗില്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ എത്തുന്ന കാര്യം സംശയത്തില്‍. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിലും തോറ്റുപോയതിന് പാക് അധികൃതര്‍ കളിക്കാര്‍ക്കു നേരേ പ്രതികാര നടപടികള്‍ കൈക്കൊള്ളാന്‍ ആരംഭിച്ച സാഹചര്യത്തിലാണ് ഈ സംശയം ശക്തമാകുന്നത്.
രാജ്യത്തിനു പുറത്തു നടക്കുന്ന ട്വന്റി 20 ലീഗുകളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് നല്‍കിയിരുന്ന നിരാക്ഷേപ പത്രം (എന്‍ഒസി) താല്‍ക്കാലികമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി)മരവിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ കാരണം ഇതുവരെ പിസിബി വെളിപ്പെടുത്തിയിട്ടുമില്ല. എന്‍ഓസി കൂടാതെ പാക് താരങ്ങള്‍ക്ക് ലോകത്തു മറ്റൊരു രാജ്യത്തിനു വേണ്ടിയോ മറ്റൊരു ക്ലബ്ബിനു വേണ്ടിയോ ബാറ്റേന്താന്‍ സാധിക്കില്ല. അങ്ങനെ ഏറ്റവും ബുദ്ധിപൂര്‍വമായ രീതിയിലുള്ള പകപോക്കലിനാണ് താരങ്ങള്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്. എന്‍ഓസി അനുവദിക്കില്ലെന്ന കാര്യം താരങ്ങളെയും അറിയിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഓസ്‌ട്രേലിയയുടെ ബിഗ്ബാഷ് ലീഗിനു പുറമെ ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗ്, യുഎഇയിലെ ഇന്റര്‍നാഷണല്‍ ട്വന്റി 20 ലീഗ് എന്നിവയെല്ലാം ഇനി വരുന്ന മാസങ്ങളിലാണ്. അവയിലേക്കെല്ലാം താരങ്ങളുടെ സിലക്ഷന്‍ നടക്കുന്ന സമയമാണിത്. ഈ ലീഗുകളിലൊന്നും കളിക്കാന്‍ അനുമതി ലഭിക്കുന്നില്ലെങ്കില്‍ താരങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടമായിരിക്കും സംഭവിക്കുക.
ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് പാക് താരങ്ങളെ കൂടാതെയാകുമോ

