ഗുവാഹതി: ഓപ്പണര്‍മാര്‍ തന്നെ കളി ജയിക്കുവോളം ക്രീസില്‍ തുടര്‍ന്ന്, എതിരാളികളായ ദക്ഷിണാഫ്രിക്കയെ തൂത്തുവാരിക്കളഞ്ഞ്, ഇംഗ്ലണ്ടിന് ഇടിവെട്ടു തുടക്കം. ഇംഗ്ലണ്ടിന്റെ ആദ്യമത്സരമായിരുന്നു ഇത്. വിജയം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ വളരെ അപൂര്‍വമായ പത്തു വിക്കറ്റിന്. ആദ്യം ബാറ്റിങ്ങിനിരങ്ങിയത് ദക്ഷിണാഫ്രിക്കയായിരുന്നു. വെറും 69 റണ്‍സ് മാത്രം നല്കി അവരെ എറിഞ്ഞുവീഴ്ത്തുകയാണ് ഇംഗ്ലണ്ട് ആദ്യം ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഓപ്പണര്‍മാരായ ടാമി ബ്യൂമോണ്ട് 35 പന്തില്‍ നിന്ന് 21 റണ്‍സും ആമി ജോണ്‍സ് അമ്പതു പന്തില്‍ നിന്ന് 40 റണ്‍സും നേടിയപ്പോഴേ ടീം ജയിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ നിരയിലാകട്ടെ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്കു മാത്രമാണ് രണ്ടക്ക സ്കോര്‍ നേടാനായത്. 36 പന്തില്‍ നിന്ന് 22 റണ്‍സ് എന്ന വളരെ ചെറിയ സ്കോറിനു തന്നെ ഇവരും പുറത്തായി.
ഇംഗ്ലണ്ടിന് ഇടിവെട്ട് തുടക്കം, ദക്ഷിണാഫ്രിക്കയെ തോല്പിച്ചത് വിക്കറ്റൊന്നും പോകാതെ

