വാഷിങ്ങ്ടന്: എച്ച്1ബി വീസ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടിയെ മറ്റൊരു തരത്തില്‍ നേരിടാന്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ തയാറെടുക്കുന്നതായി സൂചന. വിദഗ്ധ തൊഴിലാളികളെ ഇനിമുതല്‍ അമേരിക്കയ്ക്കു കൊണ്ടുപോകുന്നതു ബുദ്ധിമുട്ടായതിനാല്‍ ഇന്ത്യയില്‍ തങ്ങളുടെ വിദഗ്ദ്ധതൊഴില്‍ കേന്ദ്രങ്ങള്‍ തുറക്കാനുള്ള പുറപ്പാടിലാണ് മിക്ക കമ്പനി ഭീമന്മാരും. ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) എന്നറിയപ്പെടുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ 1700ലധികം ഉണ്ടുതാനും. ഇവ ഐ.ടി. മുതല്‍ സാമ്പത്തികവും മരുന്നു ഗവേഷണവും തുടങ്ങി പല മേഖലകളിലായി സ്തുത്യര്‍ഹസേവനം ചെയ്യുന്നവയുമാണ്. അനേകം അതിവിദഗ്ദ്ധതൊഴിലാളികളുള്ള ഇന്ത്യയ്ക്ക് ദീര്‍ഘവീക്ഷണപരമായി ചിന്തിച്ചാല്‍ വളരെ നല്ലൊരു അവസരമാണിത്. 2030ഓടെ ഇന്ത്യയിലുള്ള ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ കളുടെ എണ്ണം 2200 എങ്കിലുമായിരിക്കുമെന്നുള്ള കണക്കുകള്‍ വന്നിരിക്കേയാണ് അതിനെ ത്വരിതപ്പെടുത്തുന്ന നിലപാടുകളുമായി ട്രംപ് ഭരണകൂടം ‘സഹായത്തിന്’ എത്തുന്നത്. 100 ബില്യണ്‍ ഡോളറിലേയ്ക്കു വളരേണ്ടിയിരുന്ന ഇന്ത്യന്‍ ജിസിസിമാര്ക്കറ്റ് ഇനി എവിടെത്തി നില്ക്കുമെന്നു കണ്ടറിയണം. മാത്രമല്ല മുന്‍പ് അമേരിക്കയില്‍ത്തന്നെ ചെയ്തിരുന്ന റിസേര്ച്ചുകളും നൂതനസാങ്കേതികവിദ്യാ ഗവേഷണവും ഇനി ഇന്ത്യയിലേയ്ക്കുവരാന് സാദ്ധ്യതയേറും. ഇങ്ങനെ ഇന്ത്യക്കാരായ തൊഴിലാളികളുടെ സാങ്കേതികപരിജ്ഞാനവും വളരും. അതിനാല്‍ ഇന്ത്യന്‍ സാമ്പത്തികവിദഗ്ദ്ധരും വ്യാപാരരംഗത്തെ അതികായരും ഈ നീക്കത്തെ ഉത്സാഹപൂര്‍വ്വമാണ് ഉറ്റുനോക്കുന്ന
ജിസിസികള്‍ തോറും മിടുക്കരെ നിയമിക്കാന്‍ അമേരിക്കന്‍ ടെക് ഭീമന്മാര് ഇന്ത്യയിലേക്ക്

