പാക് അധിനിവേശ കാശ്മീരിലെ ജനകീയ പ്രക്ഷോഭം കത്തുന്നു, ഇന്നലെ 12 മരണം

ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കാശ്മീരിലെ ജനകീയ പ്ര്‌ക്ഷോഭത്തില്‍ ഇന്നലെ കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടതായി വിവരം. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തങ്ങളുടെ 38 ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാക്ക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ സമരം നടത്തുന്നത്. കശ്മീര്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സംവരണം എടുത്തുകളയുക, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തികസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കുക, മരണമടഞ്ഞ സാധാരണക്കാര്‍ക്കും പോലീസുകാര്‍ക്കും ഒരുപോലെ നഷ്ടപരിഹാരം നല്‍കുക, പാക്ക് അധിനിവേശ കാശ്മീരിലെ അറസ്റ്റുചെയ്യപ്പെട്ട പ്രക്ഷോഭകാരികളെ മോചിപ്പിക്കുക, ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സ് എന്ന സംഘടനയെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് അവരുടെ ആവശ്യങ്ങള്‍.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ഇപ്പോള്‍ നടക്കുന്ന പ്ലാന്‍ എ യ്ക്കുശേഷം പ്ലാന്‍ ഡി വരെയുള്ള വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു.
സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ സൈന്യം ആയിരക്കണക്കിനു പട്ടാളക്കാളക്കാരെയാണു നിരത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം പട്ടാളക്കാര്‍ ഫ്‌ളാഗ് മാര്‍ച്ചു നടത്തിയും പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ നോക്കിയിരുന്നു.