സരസ്വതീ നമസ്തുഭ്യം, വരദേ കാമരൂപിണീ, വിദ്യാരംഭം കരിഷ്യാമി, സിദ്ധിര്‍ഭവതു മേ സദാ

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും മലയാളീപത്രത്തിന്റെ ആശംസകള്‍. അക്ഷരം ഇവര്‍ക്ക് അഗ്നിയായി മാറട്ടെ. പാദങ്ങള്‍ക്കു വിളക്കായും വഴികളില്‍ വെളിച്ചമായും മരവിപ്പുകളില്‍ ചൂടായും മാറുന്ന അക്ഷരാഗ്നി ഇവരോടൊപ്പം എന്നുമുണ്ടാവട്ടെ.