ന്യൂഡല്‍ഹി: ചൂരല്‍ മലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 260.56 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്ര ഗവണ്‍മെന്റ്. ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വയനാടിന് ഇത്രയും തുക അനുവദിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. വയനാട് പുനരുദ്ധാരണത്തിന് കേരളം 2219 കോടി രൂപ ആവശ്യപ്പെട്ടിരുന്ന സ്ഥാനത്താണ് ഇത്രയും ചെറിയ തുക അനുവദിക്കാന്‍ ഇത്രയും കാലത്തിനു ശേഷം തീരുമാനമുണ്ടാകുന്നത്. കേരളവും അസമും ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ക്കായി നാലായിരം കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ തിരുവനന്തപുരത്തെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വേറെ തുകയും അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 2444 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരമില്ല. രണ്ടാം ഘട്ടത്തില്‍ മാത്രമാണ കേരളതലസ്ഥാനത്തിന്റെ പ്രശ്‌നത്തിനു പരിഹാരമാകൂ.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് 14 മാസമാകുമ്പോള്‍ കേന്ദ്രസഹായം 260 കോടി രൂപ

