മെല്‍ബണ്‍: അമന്ദീപും സ്റ്റിവന് സിംഗും ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി തീരുമ്പോള്‍ പന്ത്രണ്ടുകാരനായ അഭിജോത് സിംഗിനു മുന്നില്‍ ഭാവി ഒരു വലിയ ചോദ്യചിഹ്നമായി മാറുന്നു. തങ്ങളുടേതല്ലെന്നു വിധിക്കപ്പെട്ട രാജ്യത്തുനിന്ന് ഈ ദമ്പതിമാര്‍ മടങ്ങേണ്ടി വരികയാണെങ്കില്‍ അവന്റേതായ രാജ്യത്തുനിന്ന് മകനെ ഒപ്പം കൂട്ടുന്നതെങ്ങനെ എന്ന ചോദ്യമാണ് ഈ മൂന്നംഗ കുടുംബത്തെ വലയ്ക്കുന്നത്. അമന്ദീപും സ്റ്റിവനും കഴിഞ്ഞ പതിനാറു വര്‍ഷമായി മെല്‍ബണിനു സമീപം വിന്ധാംവേലിലാണ് താമസമെങ്കിലും ഇതുവരെ പെര്‍മനന്റ് റസിഡന്‍സി അംഗീകരിച്ചുകിട്ടിയിരുന്നില്ല. ഇതിനായുള്ള അപേക്ഷകളുമായി ഇരുവരും ഇക്കാലമത്രയും നടക്കുകയായിരുന്നു. എന്നാല്‍ അവരുടെ പുത്രന് അഭിജോതാകട്ടെ ഓസ്ട്രേലിയയില്‍ ജനിച്ചതിനാല്‍ ഇവിടുത്തെ പൗരനാണ്. ഇക്കൊല്ലം നവംബറില്‍ രാജ്യം വിടണമെന്നാണ് മാതാപിതാക്കന്മാര്‍ക്കു ലഭിച്ചിരിക്കുന്ന അന്ത്യശാസനം.
മകനെ ഇവിടെ തനിച്ചാക്കി മടങ്ങുന്നതില്‍ നിന്ന് രക്ഷനേടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ഇരുവരും പരിശ്രമിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും മുന്നോട്ടു പോകുന്നതനുസരിച്ച് ഇവരുടെ പ്രതീക്ഷ മങ്ങുകയാണ്. ട്രിബ്യൂണലുകളില്‍ കയറിയിറങ്ങി പരാജയപ്പെട്ട ശേഷം അവസാനകൈയെന്ന നിലയില്‍ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി ടോണി ബുര്‍ക്കിനെ ഇവര്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാട് പൂര്‍ണമായും നിഷേധാത്മകമായിരുന്നില്ലെങ്കിലും ഇമിഗ്രേഷന്‍ സഹമന്ത്രി മാറ്റ് തിസില്വൈറ്റ് ഇവരുടെ നിവേദനത്തോട് അശേഷം അയവില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എങ്കിലും പ്രതീക്ഷ കൈവിടാതെ ഈ ദമ്പതിമാരും ഇവരുടെ വക്കീല്‍ ജോസഫ് ഇറ്റാലിയാനോയും അവസാനവട്ടം പരിശ്രമത്തിലാണ്.
മകന് ഓസ്ട്രേലിയ സ്വന്തവും അച്ഛനമ്മമാര്‍ക്ക് അര്‍ഹതയില്ലാത്ത ഇടവുമാകുമ്പോള്

