കീവ്: യുക്രെയ്‌നിലെ യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കനത്ത ആക്രമണവുമായി റഷ്യ. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഡ്രോണുകളെ അയച്ചുള്ള യുദ്ധമാണ് റഷ്യ നടത്തുന്നത്. ഏകദേശം 595 ഡ്രോണുകളും 48 മിസൈലുകളുമാണ് പുലര്‍ച്ചെ റഷ്യ തൊടുത്തുവിട്ടത്. എന്നാല്‍ യുക്രെയ്‌ന്റെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് 3 ക്രൂയിസ് മിസൈലുകളും ഭൂരിഭാഗം ഡ്രോണുകളും നശിപ്പിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. യുക്രെയ്‌ന് അടുത്തയിടെ ഇസ്രയേലില്‍ നിന്നാണ് പാട്രിയറ്റ് എന്ന വ്യോമപ്രതിരോധ സംവിധാനം ലഭിക്കുന്നത്. റഷ്യയുടെ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി വെളിപ്പെടുത്തി. കീവില്‍ മാത്രം 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുക്രെയ്‌നില്‍ കനത്ത ആക്രമണം, പാട്രിയറ്റ് ചെറുത്തെങ്കിലും നാലുപേര്‍ കൊല്ലപ്പെട്ടു

