കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവില്‍ പൊളിച്ചപ്പോള്‍ കിട്ടിയത് ചെറിയൊരു നിധി. രത്‌നവും സ്വര്‍ണരൂപങ്ങളും പുരാതന നാണയവുമായി ചെറിയൊരു ചെമ്പു കുടമായിരുന്നു പറഞ്ഞു കേട്ടിട്ടുള്ള നിധിപോലെ ലഭിക്കുന്നത്. ഗണപതി, സുബ്രമണ്യന്‍, കരിനാഗം പ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്. കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണത്തിനു തീരുമാനിക്കുന്നത്. ഗോമേദകം എന്നു വിളിക്കുന്നതും തേന്‍ നിറമുള്ളതുമായ രത്‌നമാണ് കുടത്തില്‍ കാണപ്പെട്ടത്. ഇതിനു പുറമെ ഒമ്പതു സ്വര്‍ണരൂപങ്ങളും പഞ്ചലോഹത്തിന്റെ ഒരു കഷണവും ഓടിന്റെ കൊടിവിളക്കും തീര്‍ഥം തളിക്കുന്ന ഉദ്ദരണിയും കുടത്തിലുണ്ടായിരുന്നു. നാണയം 1822ലെ കൊച്ചിരാജാവിന്റെ കാലത്തേതായിരുന്നു. ദേവസ്വം അധികൃതര്‍ കുടവും ഉള്ളിലെ വസ്തുക്കളും പരിശോധിച്ചു. ശ്രീകോവില്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ വസ്തുക്കള്‍ അതേ രീതിയില്‍ ഇവിടെത്തന്നെ സ്ഥാപിക്കാനാണ് തീരുമാനം.
എറണാകുളത്ത് ശ്രീകോവിലിനു താഴെ നിന്നു കിട്ടിയത് നിധിക്കു തുല്യം

