കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു മികച്ച ലാഭം. 1142 കോടി രൂപ മൊത്തം വരുമാനം നേടിയപ്പോള്‍ അറ്റാദായം 489.94 കോടി രൂപ. എയര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വരുമാനമാണിതെന്ന് ശനിയാഴ്ച ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലാഭത്തില്‍ പകുതി ഒാഹരിയുടമകള്‍ക്ക് ഡിവിഡന്റായി നല്‍കുന്നതായിരിക്കും. 1400 കോടി രൂപയുടെ വികസനപദ്ധതികളാണ് സിയാലില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട പറയുന്നു. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഒരു കോടിയിലധികം ആള്‍ക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗിച്ചത്. ഇക്കാലയളവില്‍ 76068 സര്‍വീസുകള്‍ നടത്തുന്നതിനും സാധിച്ചു.
കൊച്ചി വിമാനത്താവളം അടിച്ചുകയറുന്നു, ചരിത്രത്തിലെ ഏറ്റവും കൂടിയ ലാഭത്തിലേക്ക്

